പേരാമ്പ്ര : ഉപജില്ല കലാ കായിക മേളകളില്‍ വിജയം വരിച്ച വാല്യക്കോട് എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പേരാമ്പ്രയില്‍ വിജയഭേരി ഘോഷയാത്ര നടത്തി. വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി നടത്തിയ ഘോഷയാത്ര പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.പി റീന ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപിക സി. രഞ്ജിനി അദ്ധ്യക്ഷത വഹിച്ചു. വി.വി. ദിനേശന്‍, ബിനു ചെറുവോട്ട്, വാഴോത്ത് കേളപ്പന്‍, ടി.കെ. അനില്‍ കുമാര്‍, പി.പി. സുനില്‍, കെ. ബിജു, എന്‍.പി. രമണി, കെ. ദീപ, എസ്. ഹരിശ്രീ എന്നിവര്‍ നേതൃത്വം നല്‍കി. ഉപജില്ലാ കലോത്സവം ഓവറോള്‍, സംസ്‌കൃതോത്സവം ഓവറോള്‍, ഉപജില്ലാ പ്രവൃത്തി പരിചയമേള യുപി ഓവറോള്‍, എല്‍പി ഓവറോള്‍, ശാസ്ത്രമേള എല്‍പി ഓവറോള്‍, യുപി റണ്ണറപ്പ്, ഗണിത ശാസ്ത്രമേള യു.പി. ഓവറോള്‍, എല്‍.പി. മൂന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേള യു.പി. റണ്ണറപ്പ്, എല്‍.പി മൂന്നാം സ്ഥാനം, പഞ്ചായത്ത് കലാമേള റണ്ണറപ്പ്, അറബി കലോത്സവം റണ്ണറപ്പ് എന്നിവ നേടി നേട്ടങ്ങളുടെ നിറവിലാണ് സ്‌കൂള്‍.