വൈത്തിരി: വൈത്തിരി ഹോളി ഇൻഫന്റ് മേരി കോൺവെന്റിലെ സിസ്റ്റർ ജീനാഞ്ചല (92) നിര്യാതയായി. ഇറ്റലിയിൽ ജനിച്ച ഇവർ മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ എത്തിയിരുന്നതായിരുന്നു. ഫാക്ട് ഉദ്യോഗമണ്ഡൽ, മഞ്ഞുമ്മൽ, പാമ്പനാർ, വൈത്തിരി എന്നിവിടങ്ങളിൽ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 മുതൽ വയനാട്ടിൽ വൈത്തിരിയിലെ കോൺവെന്റിലായിരുന്നു. സഹോദരങ്ങൾ: ഫാദർ ആൻജെലോ (ഇറ്റലി), പരേതരായ ആൽബർത്തോ, കന്നറീന, ആൽബർത്തീന, ബോണവെഞ്ചർ.