കോഴിക്കോട്: എലിയറ മല സംരക്ഷണസമിതി ചെയർമാൻ കെ.കെ. ഷാജിയെ വധിക്കാൻ ശ്രമിച്ചവരെ ഉടൻ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരണമെന്ന് പട്ടർപാലത്ത് നടന്ന ജനജാഗ്രതാ സദസ് ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷാ തൊഴിലാളിയായ ഷാജിയെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖനന ലോബിയയാണെന്ന നിഗമനത്തിലേക്കാണ് സാഹചര്യത്തെളിവുകൾ നയിക്കുന്നത്. യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

അഡ്വ മഞ്ചേരി സുന്ദർരാജ് സദസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തലക്കുളത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പ്രകാശൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന സുരേഷ്, പരിസ്ഥിതി പ്രവർത്തകൻ പി.ടി ഹരിദാസ്, ഐ.പി. രാജേഷ്, കെ.കെ.ശിവദാസൻ, ജയപ്രകാശ് കായണ്ണ, എം.പി.ബഷീർ, അഡ്വ.എം.ആലിക്കോയ എന്നിവർ സംസാരിച്ചു.