കൽപറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയില് നടന്ന യുവജന സമരം അവസാനിപ്പിക്കുന്നതിനായി നല്കിയ വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാറും, സി.പി.എമ്മും വയനാട്ടുകാരെ വഞ്ചിച്ചതായി മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതിയോഗം ആരോപിച്ചു. മന്ത്രിമാർ നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. രാത്രിരാത്ര നിരോധനവുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയം പാസാക്കുമെന്നും, കർണ്ണാടകയുമായി ചർച്ച നടത്തുമെന്നും നേരത്തെ നല്കിയ അഫിഡവിറ്റ് മാറ്റി നല്കുമെന്നും ഉറപ്പ് നല്കിയിരുന്നു. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ, വയനാട്ടിലെ എം.എൽ.എൽ മാർ എന്നിവർ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയെ കാണുമെന്നും ഉറപ്പ് നൽകിയിരുന്നു. നവം.18ന് സുപ്രീംകോടതിയിൽ കേസ്സ് വീണ്ടും പരിഗണനയ്ക്ക് വരാനിരിക്കെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാര് നിലപാട് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി.പി.എം കരീം അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രതിനിധി എസ്.വി കുഞ്ഞമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. എം.എ മുഹമ്മദ് ജമാൽ, പി.കെ അബൂബക്കർ, കെ.സി മായൻ ഹാജി, എൻ.കെ റഷീദ്, പി ഇബ്രാഹിം, ടി മുഹമ്മദ്, സി മൊയ്തീൻകുട്ടി, പടയൻ മുഹമ്മദ്, യഹ്യാഖാൻ തലക്കല് തുടങ്ങിയവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്......04,05
മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതിയോഗം സംസ്ഥാന പ്രതിനിധി എസ്.വി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു.