സുൽത്താൻബത്തേരി: ബത്തേരി നിയോജക മണ്ഡലത്തിൽ വരൾച്ചാ ലഘുകരണത്തിന് മാത്രമായി 4.87 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി ഐ.സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ പെരുമുണ്ട മണിക്കാട് ചെക്ക് ഡാം നിർമ്മാണം ഒരു കോടി, നെന്മേനി ഗ്രാമപഞ്ചായത്തിൽ കോളിയാടി ചിറയിൽ ഇറിഗേഷൻ ടാങ്കിന്റെ പുനർനിർമ്മാണം 1.25 കോടി, മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ കോട്ടക്കുന്ന് പുഴക്കുനി ചെക്ക് ഡാം നിർമ്മാണം 80 ലക്ഷം, മീനങ്ങാടി പഞ്ചായത്തിലെ അത്തിനിലം ചെക്ക് ഡാം നിർമ്മാണം 60 ലക്ഷം, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആശ്രമംകൊല്ലി മണ്ഡപത്തിൻകുളം ഇറിഗേഷൻ ടാങ്കിന്റെ നിർമ്മാണം 35 ലക്ഷം, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ വാടാനക്കവല കണ്ണംതാനത്ത് ഇറിഗേഷൻ ടാങ്ക് നിർമ്മാണം 40 ലക്ഷം, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ താമരക്കുളം ഷെഡ് കവല ഇറിഗേഷൻ ടാങ്കിന്റെ പുനർനിർമ്മാണം 25 ലക്ഷം രൂപ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കിണ്ണംചിറ ഇറിഗേഷൻ ടാങ്കിന്റെ പുനർനിർമ്മാണം 22 ലക്ഷം എന്നിങ്ങനെ ആകെ 4.87 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.