ഓറിയന്റേഷൻ പ്രോഗ്രാം
സി.എച്ച്. മുഹമ്മദ് കോയ ചെയർ നെറ്റ് ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവർക്കായി 12 മുതൽ 14 വരെ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫോൺ: 9633902944. ഇ-മെയിൽ: chmkchair@gmail.com
പരീക്ഷ മാറ്റി
ഇന്നത്തെ അദിബെ ഫാസിൽ പ്രിലിമിനറി ഒന്നാംവർഷം (2016 സിലബസ്, 2004 സിലബസ്) സപ്ലിമെന്ററി പരീക്ഷ നവംബർ 22 ലേക്ക് മാറ്റി.
ഹാൾടിക്കറ്റ്
നവംബർ 13-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.എം.എം.സി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ ബി.എഡ് (2017 സിലബസ്, 2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ 20 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ രജിസ്റ്റർ ചെയ്യാം.