-മാനന്തവാടി സബ്ബ് ജില്ല ഒന്നാം സ്ഥാനത്ത്
പനമരം: പതിനൊന്നാമത് വയനാട് ജില്ലാ സ്‌കൂൾ കായികമേളയുടെ ആദ്യ ദിനം മുൻ വർഷത്തെ ചാമ്പ്യൻമാരായ കാട്ടിക്കുളത്തിനെയും റണ്ണേഴസ് അപ്പ് ആയ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനെയും പിന്നിലാക്കികൊണ്ട് ജി.എം.ആർ.എസ്. കൽപ്പറ്റ വിജയകുതിപ്പ് തുടങ്ങി. ഒന്നാം ദിവസം ഇരുപത് ഇനങ്ങൾ പൂർത്തീകരിച്ചപ്പോൾ ഒരു സ്വർണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും നേടി 21പോയന്റുമായാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി 20പോയന്റോടുകൂടി ജി.വി.എച്ച്.എസ്. മാനന്തവാടിക്കാണ് രണ്ടാം സ്ഥാനം. മൂന്ന് സ്വർണ്ണവും രണ്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് മീനങ്ങാടി ഗവ.ഹയർസെക്കൻഡറി.
ഉപജില്ലാ തലത്തിൽ മാനന്തവാടി ഉപജില്ലയാണ് മുന്നിട്ട് നിൽക്കുന്നത്. എട്ട് വീതം സ്വർണ്ണവും വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് 70. 5പോയന്റുമായി ഒന്നാം സ്ഥാനത്ത്. എട്ട് സ്വർണ്ണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി 59.5പോയന്റുമായി ബത്തേരി സബ്ബ്ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഒരു സ്വർണ്ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമായി 32പോയന്റുള്ള വൈത്തിരിയാണ് മൂന്നാം സ്ഥാനത്ത്. ആദ്യ ദിനത്തിൽ ഒരു ഇനത്തിലും മീറ്റ് റെക്കോർഡുകൾ തിരുത്തിയിട്ടില്ല
മൽസരഫലം : സീനിയർബോയ്സ് ഹാമർത്രോ- നവീൻജോർജ് (ഫാ.ജി.കെ.എം.കണിയാരം),ആദിത്യനന്ദ് (എൻ.എസ്.എസ്.ഇ.എച്ച്.എസ്.കൽപ്പറ്റ), ജോസ് വിൽസൺ (ജയശ്രീ എച്ച്.എസ്.എസ്.കല്ലുവയൽ)
ജൂനിയർബോയ്സ് ഹാമർത്രോ-ടി.കെ. അർജുൻ (സെന്റ് കാതറിൻസ് പയ്യമ്പള്ളി), ആഷിഖ് അനിം (ജി.എച്ച്.എസ്.എസ്.ആനപ്പാറ), സിനാദിൽസിദ്ദൻ (ജി.എച്ച്.എസ്.വെള്ളമുണ്ട)
സീനിയർബോയ്സ് ലോംഗ്ജംമ്പ്- വിഷ്ണു (ജയശ്രി എച്ച്.എസ്. കല്ലുവയൽ), കെ.എസ്.അഭിഷേക് (ജി.ടി.എച്ച്.എസ്.എസ് എടത്തന), ആർ.രാജിൻ (ജി.എച്ച്.എസ്.കണിയാമ്പറ്റ)
സീനിയർബോയ്സ് 800 മീറ്റർ ഓട്ടം- എം.വി.സിബിജിത്ത് (ജി.എച്ച്.എസ്.എസ്.കാട്ടിക്കുളം), പി.വൈ.റോയ്(ജി.വി.എച്ച്.എസ്.എസ് ബത്തേരി) കെ.വിഷ്ണു(ജി.എച്ച്.എസ്.തലപ്പുഴ)
സീനിയർഗോൾസ് 800 മീറ്റർ ഓട്ടം-കെ.എസ്.ശിൽപ്പ(സി.എസ്.എച്ച്.എസ്. വയനാട്), റ്റിൽന ടോമി( സി.എസ്.എച്ച്.എസ്), ജെ.അശ്വതി(ജി.വി.എച്ച്.എസ്. മാനന്തവാടി)
ജൂനിയർ ബോയ്സ് 800 മീറ്റർ ഓട്ടം- എം.കൃഷ്ണദാസ്(സി.എസ്.എച്ച്.എസ് വയനാട്), കെ.ആർ.വൈശാഖ്(ജി.എച്ച്.എസ്.തലപ്പുഴ), കെ.എസ്.അജിത്ത്(ജി.എച്ച്.എസ്.വൈത്തിരി)
ജൂനിയർഗേൾസ് 800 മീറ്റർ ഓട്ടം- ഷീയതോമസ്( ജി.വി.എച്ച്.എസ്.മാനന്തവാടി),എം.വി.വിനയ(ജി.എം.ആർ.എസ്.കൽപ്പറ്റ), ആര്യനന്ദ സന്തോഷ്( ജി.എച്ച്.എച്ച്.എസ്.എസ്.മീനങ്ങാടി) സബ്ബ്ജൂനിയർഗേൾ 600 മീറ്റർ ഓട്ടം - പി.എൻ.നന്ദന(ജി.എച്ച്.എസ്.എസ്.കാക്കവയൽ), സൗമ്യ(ജി.എം.ആർ.എസ്. കൽപ്പറ്റ), വി.കെ.ദിവ്യ (ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി)
സബ്ബ് ജൂനിയർബോയ്സ് 600 മീറ്റർ ഓട്ടം- ആൽവിൻഫ്രാൻസീസ്(സി.എസ്.എച്ച്.എസ്. വയനാട്), എബിൻജോർജ്(ജി.എച്ച്.എസ്.കാട്ടിക്കുളം), റാഹിൽ റഷിദ് (ഡബ്ല്യ.ഒഎച്ച്.എസ്.എസ്.പിണങ്ങോട്)
സബ്ബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് -കെ.എ.അജിത്ത് (ഗവ.ആശ്രമ സ്‌കൂൾ തിരുനെല്ലി), ആതിൽറോയ്(ജി.എച്ച്.എസ്.വാളവയൽ), ആദർശ് പ്രമോദ് (ജി.എച്ച്.എസ്.ബീനാച്ചി)
സബ്ബ് ജൂനിയർബോയ്സ് ഹൈജംമ്പ്-ടി.ആർ.ജഗൻ(ജി.എച്ച്.എസ്.മീനങ്ങാടി), പി.വി.സുധീഷ്(ഗവ.ആശ്രമം സ്‌കൂൾ തിരുനെല്ലി), മുഹമ്മദ്സഹാൽ(ജി.എച്ച്. എസ്.കാട്ടിക്കുളം), സി.മിഥുൻ(ജി.എച്ച്.എസ്.കാക്കവയൽ)
സബ്ബ് ജൂനിയർഗേൾസ് ഹൈജമ്പ്- കെ.എം.ആദിത്യ(ജി.എം.ആർ.എസ് കൽപ്പറ്റ), ബി.അശ്വതി (ജി.എം.ആർ.എസ്.കൽപ്പറ്റ), വി.യു.അരുണിമ(ഗവ.ഹൈസ്‌കൂൾ കുപ്പാടി)
സബ്ബ്ജൂനിയർ ഗേൾസ് ഷോട്ട്പുട്ട്- എം.ടി.അനഘ(ജി.എച്ച്.എസ്.ഓടപ്പള്ളം), എം.എസ്.അനശ്വര(ജി.എം.ആർ.എസ്.കൽപ്പറ്റ), വിഷ്ണുപ്രിയ ബൈജു(സെന്റ്‌ജോർജ് പുൽപ്പള്ളി)
ജൂനിയർ ബോയ്സ് ലോംഗ്ജമ്പ്- കെ.ഹരിദാസ് (ജി.എച്ച്.എസ്.മീനങ്ങാടി), ലിജോ വർഗ്ഗീസ് (വിജയ ഹൈസ്‌കൂൾ പുൽപ്പള്ളി),വിനോദ്കുമാർ (ജി.എച്ച്.എസ്.കണിയാമ്പറ്റ)
ഹൈജംമ്പ് സീനിയർ ബോയ്സ്- വിജിൽ വിജയൻ(ജി.എച്ച്.എസ്.കാക്കവയൽ),വി.ആർ.സജ്ജയ് (ജി.എച്ച്.എസ്.എടത്തന), അൻവർ സിദ്ദിഖ് (ജി.എച്ച്.എസ്.മീനങ്ങാടി)
ജൂനിയർ ഗേൾസ് ലോംഗ്ജമ്പ്-ദേവനന്ദ വിനോദ് (ജി.എച്ച്.എസ്.എസ്.മീനങ്ങാടി), നന്ദന ഗംഗാധരൻ(സെന്റ് കാതറിൻസ് പയ്യമ്പള്ളി),എ.എസ്. അനുമോൾ (ജി.എച്ച്.എസ്. തരിയോട്)
ജൂനിയർബോയ്സ് ഡിസ്‌ക്കസ്‌ത്രോ- അഷിഖ് അനിം(ജി.എച്ച്.എസ്.ആനപ്പാറ), സിനാദ്ദീൻ സിദ്ദൻ(ജി.എം.എച്ച്.എസ്.വെള്ളമുണ്ട), സി.അഭിജിത്ത്( ജി.എം.എച്ച്.എസ്.വെള്ളമുണ്ട)
ജൂനിയർഗേൾസ് ഡിസ്‌ക്കസ്‌ത്രോ -കെ.എം.നീതു(ജി.എച്ച്.എസ് ആറാട്ടുത്തറ),അലീന മരിയ(ജി.എച്ച്.എസ്.മാനന്തവാടി),ധന്യ അശോകൻ(ജി.എച്ച്.എസ്.ഓടപ്പള്ളം)
ജൂനിയർഗേൾസ് ഹാമർത്രോ- അളകനന്ദ അമൃതരാജ്(ജി.എച്ച്.എസ് മാനന്തവാടി), ഫിതപർവിൻ(ആർ.സി.എച്ച്.എസ്.ചുണ്ടേൽ),പി. അൻസിയ (ക്രസന്റ് പബ്ലിക് സ്‌കൂൾ പനമരം)
സീനിയർഗേൾസ് ഹാമർത്രോ- അനഘചാക്കോ(ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), നിത്യബാലചന്ദ്രൻ (ജി.എം.ആർ.എസ്.കൽപ്പറ്റ),ഒ.എ.സ്‌നേഹ(ജി.എം.ആർ.എസ്.കൽപ്പറ്റ).
.