പനമരം:ഇന്നലെ നടക്കേണ്ടിയിരുന്ന നൂറ് മീറ്റർ അടക്കമുളള ട്രാക്ക് ഇനങ്ങൾ കായിക താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റി.ഉപജില്ലാതല മത്സരം കഴിഞ്ഞ് വന്ന കായിക താരങ്ങൾക്ക് ഇന്നലെ വീണ്ടും ജില്ലാ കായിക മത്സരത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുട്ടികളിൽ നിന്നും മറ്റും പ്രതിഷേധം ഉയർന്നത്. ട്രാക്കിലും മറ്റും കുട്ടികൾ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് അധികൃതരെത്തി ട്രാക്ക് ഇനങ്ങൾ മാത്രം തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചത്. പതിനഞ്ച് ഇനങ്ങളാണ് ഇനി നടക്കേണ്ടത്.