നരിക്കുനി : മുതിർന്ന കോൺഗ്രസ് നേതാവും പന്നൂർ ജി.എച്ച്.എസ് റിട്ട്. അദ്ധ്യാപകനുമായ വട്ടപ്പാറപ്പൊയിൽ എടത്തുംപടിക്കൽ ഇ.പി.ചെറൂട്ടി (85 ) നിര്യാതനായി.
നരിക്കുനി പഞ്ചായത്ത് മുൻ മെമ്പറാണ്. എം.വി.എസ്.എസ് ജില്ലാ പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റി അംഗം, നരിക്കുനി എസ്.സി.ഡി.എസ് പ്രസിഡൻറ്, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറി, സംഗമം ശുദ്ധജല വിതരണപദ്ധതി സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ശ്രീമതി. മക്കൾ: കൃഷ്ണകുമാർ (റേഷൻ വ്യാപാരി, നരിക്കുനി), ശ്രീജിത്ത് ( ഫോറസ്റ്റ് - കല്പറ്റ റേഞ്ച് ), സിന്ധു. മരുമകൾ: ജിഷ (കൂടത്തായി). സഹോദരങ്ങൾ: കമല, പരേതനായ ഇ.പി.മാധവൻ, ഇ.പി.ചന്ദ്രൻ (റിട്ട.ജയിലർ), ഇ.പി. ഭരതൻ (റിട്ട.ഡി.വൈ.സി.ആർ സിവിൽ സപ്ലൈസ് ). സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.