മുക്കം: ആനയാകുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ നാലുനാളുകളിലായി നടന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 227 പോയന്റ് നേടി ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ആതിഥേയരായ ആനയാകുന്ന് ഹയർ സെക്കണ്ടറി സ്കൂൾ 198 പോയന്റോടെ രണ്ടാം സ്ഥാനത്തെത്തി. 197 പോയന്റ് നേടിയ നീലേശ്വരം ഗവ. ഹയർ സെക്കന്ററി സ്കൂളിനാണ് മൂന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ 249 പോയന്റ് നേടി കൊടിയത്തൂർ പി.ടി.എം.ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. രണ്ടാം സ്ഥാനം 240 പോയന്റ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിനാണ്. 161 പോയന്റാടെ തിരുവമ്പാടി ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാമതെത്തി. യു പി.വിഭാഗത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളും, തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി.സ്കൂളും 80 പോയന്റു വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം 78 പോയന്റ്റ് നേടിയ പുല്ലുരമ്പാറ സെന്റ് സോസഫ് യു .പി സ്കൂളിനാണ്. എൽ പി.വിഭാഗത്തിൽ 65 പോയന്റ്റ് നേടി മണാശ്ശേരി ജി.യൂ.പി.എസ്, ആനയാകുന്ന് ജി.എൽ പി എസ്, തിരുവമ്പാടി ഇൻഫന്റ് ജീസസ് എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗം 86 പോയന്റിൽ കൊടിയത്തൂർ പി .ടി.എം.എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം 83 പോയന്റ് നേടിയ ചേന്ദമംഗല്ലൂർ എച്ച്.എസ് എസും മൂന്നാം സ്ഥാനം 71 പോയന്റ് നേടിയ ഓർഫനേജ് ഗേൾസ് സ്കൂളും കരസ്ഥമാക്കി. യു പി.വിഭാഗം ഒന്നാം സ്ഥാനം കൊടിയത്തൂർ ജി.എം യു .പി സ്കൂളിനും രണ്ടാം സ്ഥാനം പന്നിക്കോട് എ.യുംപി.സ്കൂളിനും, മൂന്നാം സ്ഥാനം തിരുവമ്പാടി സേക്രട്ട് ഹാർട്ട് എച്ച് എസ് എസിനുമാണ്.സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം എച്ച് എസ്.എസ് ഒന്നാം സ്ഥാനം നേടി. 76 പോയന്റിൽ നീലേശ്വരം ജി.എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. യു പി വിഭാഗത്തിൽ 84 പോയന്റുമായി മുക്കം വിവേകാനന്ദ യുപി സ്കൂൾ ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സമാൻ ചാലൂളി അദ്ധ്യക്ഷത വഹിച്ചു. കെ.പി. ജാബിർ ഫലപ്രഖ്യാപനം നടത്തി. വിജയികൾക്ക് എ.ഇ.ഒ. ജി.കെ.ഷീല ട്രോഫികൾ സമ്മാനിച്ചു.