കോഴിക്കോട് : 63ാമത് റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ

വർണാഭമായ തുടക്കം. കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

കഴിഞ്ഞ ആഴ്ച മരണമടഞ്ഞ മുൻ അന്തർദേശീയ കായികതാരം വി.വി.വിനോദ് കുമാറിന്റെ മാവൂരിലെ വീട്ടിൽ നിന്ന് കൊളുത്തിയ ദീപശിഖ അദ്ദേഹത്തിന്റെ ശിഷ്യരായ കായികതാരങ്ങൾ സ്റ്റേഡിയത്തിലെത്തിച്ച് മെഡിക്കൽ കോളേജ് കാമ്പസ്‌ ഹയർ സെക്കൻഡറി സകൂൾ പ്രിൻസിപ്പൽ കെ.കെ.ഖാലിദിന്‌ കൈമാറി. ക്രോസ് കൺട്രി കായിക താരങ്ങളായ ബോസ്കൊ, കെ.പി.സാനിയ, നന്ദന എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി.

ഐ.പി.ടി.എ കാമ്പസ്‌ ചെയർപേഴ്സൺ ഐ.റെജുല, വി.എച്ച്.എസ്.ഇ അസി. ഡയരക്ടർ ഷെൽമണി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.മുരളി എന്നിവർ സംബന്ധിച്ചു. വാർഡ് കൗൺസിലർ ഷെറിന വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ കെ. അബ്ദുൽ ലത്തീഫ് നന്ദി പറഞ്ഞു.

മേളയിൽ 17 ഉപജില്ലകളിൽ നിന്നായി നാലായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്.