കൽപ്പറ്റ: മഞ്ചേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയി സ്ഥലംമാറി പോകുന്ന വയനാട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.പി.ജോണിന് കൽപ്പറ്റ ബാർ അസോസിയേഷൻ യാത്രയയപ്പു നൽകി. കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എം.രാജീവ് ഉപഹാരം നൽകി. അഡിഷണൽ ജില്ലാ ജഡ്ജ് രാമകൃഷ്ണൻ, സീനിയർ അഭിഭാഷകരായ എം.ഡി വെങ്കിടസുബ്രഹ്മണ്യൻ, മൊയ്തു കല്ലങ്കോടൻ,പി. ചാത്തുക്കുട്ടി, വി.പി.എൽദോ, പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷൈജു മാണിശ്ശേരിൽ നന്ദി പറഞ്ഞു.
ഫോട്ടോ :
സ്ഥലം മാറി പോകുന്ന വയനാട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.പി.ജോണിന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എം.രാജീവ് ഉപഹാരം നൽകുന്നു.