കൽപ്പറ്റ: വാർധക്യത്തിലെ നിസ്സഹായതയും അനാഥത്വവും പ്രമേയമാക്കി ശരത്ചന്ദ്രൻ വയനാട് രചനയും സംവിധാനവും നിർവഹിച്ച 'അൺ വാണ്ടഡ്' ഹ്രസ്വ സിനിമയുടെ ആദ്യപ്രദർശനം ശനിയാഴ്ച ബത്തേരിയിൽ നടക്കും. ബത്തേരി നഗരസഭയുടെയും അക്കാദമിക് ഓഫ് എഞ്ചിനീയറിങിന്റെയും ആഭിമുഖ്യത്തിൽ വൈകീട്ട് 5.30ന് ടൗൺഹാളിലാണ് പ്രദർശനം.
വൃദ്ധനായ ഒരു റിട്ട.അദ്ധ്യാപകൻ മക്കളിൽ നിന്നു നേരിടുന്ന ദുരിതാനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. രക്ഷിതാക്കൾ ഭാരമായി കാണുന്ന മക്കളും അതിനെതുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയിൽ.
പ്രശസ്ത നടൻ മുഹമ്മദ് പേരാമ്പ്രയാണ് മുഖ്യവേഷത്തിലെത്തുന്നത്. സിനിമയുടെ ട്രീസർ നടൻ പൃഥ്വീരാജ് പ്രകാശനം ചെയ്തു. പ്രകാശ് പാറക്കോട്ടിലാണ് നിർമാണം. ശരത്ചന്ദ്രന്റെ 24ാമത് സിനിമയാണിത്.