കൽപ്പറ്റ: അര നൂറ്റാണ്ട് മുമ്പ് കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌ക്കാരിക മേഖലയിൽ നവോത്ഥാനത്തിന് സമഗ്രമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ് ആർ ശങ്കർ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ അഭിപ്രായപ്പെട്ടു. കെ പി സി സി ഒ ബി സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മിറ്റിയും ഡിസിസിയും ചേർന്ന് നടത്തിയ ആർ.ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.ബാലകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.ഒ ബി സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ചെയർമാൻ ആർ.പി.ശിവദാസ് ആർ.ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി.എ.പി.അനിൽകുമാർ, വി.എ.നാരായണൻ, എൻ.സുബ്രഹ്മണ്യൻ ,ടി.സിദ്ധിക്ക്, കെ.അബ്രഹാം, പി .വി.ബാലചന്ദ്രൻ, എൻ.സി. കൃഷ്ണൻകുമാർ, കെ.കെ.അബ്രഹാം, സജീവൻ പി മടക്കിമല, ഒ.പി. മുഹമ്മദ് കുട്ടി, സീതാവിജയൻ, എൻ.ഡി.അപ്പച്ചൻ, കെ.സി.റോസകുട്ടി, കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, സി.പി. വർഗ്ഗീസ്, എം.എജോസഫ്, കെ.കെ.വിശ്വനാഥൻ,എടക്കൽ മോഹനൻ,അഡ്വ.ജോഷി സിറിയക് എന്നിവർ സംസാരിച്ചു.
ഫോട്ടോ 02,03
കെ പി സി സി ഒ ബി സി ഡിപ്പാർട്ട്‌മെന്റും ഡിസിസിയും ചേർന്ന് നടത്തിയ ആർ.ശങ്കർ അനുസ്മരണ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.