കൽപ്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും ജില്ലയിലെ വന്യമൃഗശല്യം, എൻ എച്ച് 766-ലെ രാത്രിയാത്രാ നിരോധനം, മെഡിക്കൽ കോളജിന്റെ അനിശ്ചിതത്വം, ജില്ലയിലെ നിർമ്മാണസാധനങ്ങളുടെ ദൗർലഭ്യം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ജില്ലയിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന വാഹനജാഥ ജനുവരി ആദ്യവാരത്തിൽ നടത്താൻ ജില്ലാ യു ഡി എഫ് യോഗം തീരുമാനിച്ചു.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ലാ ചെയർമാൻ പി പി എ കരീം അദ്ധ്യക്ഷനായിരുന്നു. കൺവീനർ എൻ ഡി അപ്പച്ചൻ സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ, എ പി അനിൽകുമാർ എം എൽ എ, എൻ സുബ്രഹ്മണ്യൻ, ടി സിദ്ദിഖ്, വി എ നാരായണൻ, കെ സി റോസക്കുട്ടി, പി കെ ജയലക്ഷ്മി, പി വി ബാലചന്ദ്രൻ, സി പി വർഗീസ്,കെ എൽ പൗലോസ്, പി കെ അബൂബക്കർ, പി പി ആലി, തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ01
ജില്ലാ യു ഡി എഫ് നേതൃയോഗം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു