മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് മലബാർ മേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി. മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനാണ് ബിഷപ്പുമാർ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗം ഡയറക്ടർമാർക്കൊപ്പം സന്ദർശനം നടത്തിയത്. തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ രൂപത ബിഷപ്പ് മാർ അലക്സ് ജോസഫ് വടക്കുംതല, ബത്തേരി രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ്, കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയൂസ് ഇഞ്ചനാനിയിൽ,തലശ്ശേരി രൂപത സഹായ മെത്രാൻ മാർ ജോസഫ് പാംബ്ലാനി, മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ഒത്തുചേരലിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.പോൾ കൂട്ടാല, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ബെന്നി ഇടയത്ത്, ജീവന കോഴിക്കോട് ഡയറക്ടർ ഫാ.ആൽഫ്രഡ് വടക്കേതുണ്ടിൽ, തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ, കൈറോസ് ഡയറക്ടർ ഫാ.ഷാജു പീറ്റർ, താമരശ്ശേരി രൂപത സാമൂഹ്യ സേവന വിഭാഗം അസ്സോസിയേറ്റ് ഡയറക്ടർ ഫാ.ജോസഫ് ചെമ്പരുത്തി, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.ബിബിൻ തോമസ് കണ്ടോത്ത് ബയോവിൻ ഡയറക്ടർ ഫാ.ജോൺ ചൂരപ്പുഴ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.