കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻറിയും വട്ടോളി സംസ്‌കൃതം സ്‌കൂളും കുറ്റ്യാടി എം.ഐ. യു.പി. പലേരി എൽപി യും ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ രണ്ടാം സ്ഥാനം കുറ്റിയാടി ജി.എച്ച് എസ്സും, മൂന്നാം സ്ഥാനം നരിപ്പറ്റ ആർ.എൻ.എം.എച്ച് എസ്സും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ വട്ടോളി നാഷണലിനും കുറ്റിയാടി ജി.എച്ച് എസ്സും നേടി.യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം ദേവർ കോവിൽ യുപിയും ചേരാപുരം യു പി യും പങ്കിട്ടെടുത്തു. മൂന്നാം സ്ഥാനം വട്ടോളി നാഷണലും നേടി. എൽ.പി വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കുറ്റിയാടി എം.ഐ.യു.പിയും വട്ടോളി ജി.യു.പിയും നേടി. യുപി വിഭാഗം സംസ്‌കൃതോൽസവത്തിൽ ദേവർ കോവിൽ കെ.വി.കെ.എം.യു പി യും ,ഹൈസ്‌കൂൾ വിഭാഗത്തിൽ വട്ടോളി സംസ്‌കൃതം സ്‌കൂളും ഒന്നാം സ്ഥാനം നേടി. അറബിക്ക് കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം കുറ്റിയാടി ജി.എച്ച് എസ്സും, യു പി.എൽ പിവിഭാഗങ്ങളിൽ ദേവർ കോവിൽ കെ.വി.കെ.എം യുപിയും ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം കെ.മുരളിധരൻ എം.പി ഉദ്ഘാടനം ചെയ്തു. കുറ്റിയാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.