aneesh

മീനങ്ങാടി: കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ മീനങ്ങാടി വാഴക്കണ്ടി വേങ്ങൂർ കോളനിയിലെ വി.ബി അനീഷ് (30) മരിച്ചു.

തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിൽ രാവിലത്തെ പരേഡിനോടനുബന്ധിച്ചുള്ള ഗെയിംസിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മികച്ച ഫുട്‌ബോൾ താരമായിരുന്നു അനീഷ്. വയനാട് ജില്ലയിലെ പ്രമുഖ ടീമുകൾക്കും പൊലീസ് ടീമിനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. പരേതനായ ഭരതന്റെയും ലീലയുടെയും മകനാണ്. ഭാര്യ: സൂര്യ. ഏകസഹേദരി: അശ്വിനി.