kunnamangalam-death

കുന്ദമംഗലം: മക്കളുടെ ഫുട്ബാൾ മത്സരം കണ്ടുനിൽക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. കുന്ദമംഗലത്തിനടുത്ത് ചൂലാംവയൽ അമ്പലപ്പറമ്പിൽ മാമു (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെറുവറ്റ ഫുട്ബോൾ ഗ്രൗണ്ടിലാണ് സംഭവം. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഫുട്ബാൾ മത്സരത്തിൽ തന്റെ മക്കളുടെ കളി കാണാനെത്തിയതായിരുന്നു മാമു. പെട്ടെന്നു കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഷമീറ. മക്കൾ: മുഹമ്മദ് റാഷിദ്, അലി അൻസാർ, ഫാത്തിമ ഫിദ.