ഒന്നാം സ്ഥാനത്ത് ബത്തേരി ഉപജില്ല

പനമരം : പതിനൊന്നാമത് വയനാട് ജില്ലാ സ്‌കൂൾ കായികമേളയുടെ മൂന്നാം ദിനം 78 ഇനങ്ങൾ പൂർത്തീകരിച്ചപ്പോൾ ബത്തേരി സബ് ജില്ലയും മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളും ചാമ്പ്യൻഷിപ്പിലേക്ക് കുതിക്കുന്നു 12 സ്വർണവും 11 വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ 96 പോയന്റ് നേടികൊണ്ടാണ് മീനങ്ങാടി ഗവഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള ഗവ.ഹൈസ്‌കൂൾ കാട്ടിക്കുളത്തിന് 10 സ്വർണവും 3 വെള്ളിയും 6 വെങ്കലവുമാണ് നേടാനായത്. 9 സ്വർണവും 1 വെള്ളിയും 5 വെങ്കലവും നേടി കാക്കവയൽ സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.
ഉപജില്ല തലത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മുന്നിട്ട് നിന്നിരുന്ന മാനന്തവാടി സബ് ജില്ലയെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് ബത്തേരി സബ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മീനങ്ങാടി,കാക്കവയൽ സ്‌കൂളുകളുടെ മിന്നുന്ന പ്രകടനമാണ് ബത്തേരി സബ് ജില്ലയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

30 സ്വർണവും 27 വെള്ളിയും 30 വെങ്കലവുമാണ് ബത്തേരി സബ് ജില്ലയുടെ നേട്ടം.263.5 പോയന്റ്. രണ്ടാം സ്ഥാനത്തുള്ള മാനന്തവാടി സബ് ജില്ലയ്ക്ക് 229.5 പോയന്റാണ്. 24 സ്വർണവും 27 വെള്ളിയും 24 വെങ്കലവുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള വൈത്തിരിക്ക് 12 സ്വർണവും 16 വെള്ളിയും 18 വെങ്കലവുമാണ്. 126 പോയന്റ്.


സ്‌കൂളുകളുടെ പോയന്റ് നില ആദ്യത്തെ പത്ത് സ്ഥാനക്കാർ
ഗവ.ഹയർ സെക്കൻഡറി മീനങ്ങാടി 96
ഗവ.ഹയർ സെക്കൻഡറി കാട്ടിക്കുളം 64.5
ഗവ.ഹയർ സെക്കൻഡറി കാക്കവയൽ 52.5
ജി.എം.ആർ.എസ്. കൽപ്പറ്റ 50
ജി.വി.എച്ച് എസ്. മാനന്തവാടി 33
ജയശ്രീ സ്‌കൂൾ കല്ലുവയൽ 23
ജി.എച്ച്.എസ്.എസ്.വെള്ളമുണ്ട 21
ജി.എച്ച്.എസ്.എസ്.കണിയാമ്പറ്റ 17
ജി.എച്ച്.എസ്.പടിഞ്ഞാറത്തറ 16
സെന്റ് കാതറിൻസ് പയ്യമ്പള്ളി 16



കായികമേള മൽസര വിജയികൾ
ക്രോസ് കൺട്രി- എൻ.എസ്.റോഷ്നി( ജി.എം.ആർ.എസ്.കൽപ്പറ്റ) നന്ദനരാജ് (ജി.എച്ച്.എസ്.എസ്.വടുവൻചാൽ) ടിൽവി പി.തങ്കച്ചൻ(ജി.എച്ച്.എസ്.എസ്. മാനന്തവാടി)

സീനിയർ ബോയ്സ് 3000മീ- എം.ബി.സിബിജിത്ത്( ജി.എച്ച്.എസ്.എസ്.കാട്ടിക്കുളം) പി.സഹേൽ(ജി.എച്ച്.എസ്.എസ്.മേപ്പാടി) അമൽ സാമൻ(ജി.എച്ച്.എസ്.മേപ്പാടി)

സീനിയർഗേൾസ് 3000- ഐറിൻതോമസ്( സി.എസ്.എച്ച്.വയനാട്) ജെ.അശ്വതി(ജി.വി.എച്ച്.എസ് മാനന്തവാടി) പി.എൻ.നന്ദിത( ജി.എച്ച്.എസ്.കാക്കവയൽ)

ജൂനിയർ ബോയ്സ് 3000- എം.എഫ് .അജ്മൽ (ജി.എച്ച്.എസ്.കാക്കവയൽ) സി.വി.സെബാസ്റ്റ്യൻ (എം.ടി.ഡി.എം.എച്ച്.എസ്. തൊണ്ടർനാട്)ആൽവിൻ ബിജു(ജി.എം.എച്ച്.എസ് ചീരാൽ)

ജൂനിയർ ഗേൾസ് 3000- എ.ആർ.രാധു(ജി.എച്ച്.എസ്.എസ്.കാക്കവയൽ) ക്ലാരറ്റ് മരിയ(സെന്റ്കാതറിൻസ് പയ്യംമ്പള്ളി) പി.വിസ്മയ ( ജി.എം.എച്ച്.എസ്.തലപ്പുഴ)
സബ് ജൂനിയർ ബോയ്സ് 200- കെ.അരുൺ(ജി.എച്ച്.എസ്.മീനങ്ങാടി) പി.എസ്.രമേഷ്( ജി.എച്ച്.എസ്.കാട്ടിക്കുളം) പി.ജെ.സോണി( എസ്.കെ.എം.ജെ.കൽപ്പറ്റ)

സീനിയർഗേൾസ് 200- പി.പി.അനാമിക(ജി.എച്ച്.എസ് .എസ്.കാട്ടിക്കുളം) എൻ.അൽഖ (സി.എസ്.എച്ച്.എസ്. വയനാട്) ജോസ്ന ഏലിയാസ് (ജി.എച്ച്.എസ് മീനങ്ങാടി)

ജൂനിയർ ഗേൾസ് 200- ശ്രേയ റോയി( ജി.എച്ച്.എസ്.മീനങ്ങാടി) ടി.കെ. നന്ദന (സി.എസ്.എച്ച്.വയനാട്) ബിനിയബെന്നി(സി.എച്ച്.എസ്.വയനാട്)

സീനിയർ ബോയ്സ് ട്രിപ്പിൾജംമ്പ്- വിഷ്ണു (ജയശ്രി എച്ച്.എസ്.കല്ലുവയൽ) ജോയൽ.കെ.തോമസ്(ജയശ്രി എച്ച്.എസ്.കല്ലുവയൽ )കെ.എസ്.സുജിത്ത്( ജി.എച്ച്.എസ്.എസ്.തൃശ്ശിലേരി)

ജൂനിയർ ബോയ്സ് ഷോട്പുട്ട്-സിനാദാൻ സിദ്ദാൻ(ജി.എം.എച്ച്.എസ്. വെള്ളമുണ്ട) ആഷിഖ് അനീം( ജി.എച്ച്.എസ്.ആനപ്പാറ) അബിൻ ബിജു( ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ)

ജൂനിയർ ബോയ്സ് ട്രിപ്പിൾ ജമ്പ്- ജെയുസ്‌ജോസ് (വിജയ പുൽപ്പള്ളി) വി.അഭിഷേക്(ഫാ.ജി.കെ.എം.കണിയാരം) അശ്വിൻതോമസ്( ജി.വി.എച്ച്.എസ്.മാനന്തവാടി)
ജൂനിയർ ഗേൾസ് ഷേട്ട്പുട്ട്- കെ.ആർ.ഭാഗ്യ(ജി.എം.എച്ച്.എസ്.ചീരാൽ) എം.ബി വൈഷ്ണ( ജി.എച്ച.്എസ്.മീനങ്ങാടി)എസ്.ആതിര( ആർ.സി.എച്ച്.എസ്.ചുണ്ടേൽ)

സീനിയർഗേൾസ് ട്രീപ്പിൾജമ്പ്- ശ്രീകൃഷ്ണ ഹരിദാസ്( ജി.എച്ച്.എസ്.മീനങ്ങാടി) കെ.എസ്.ശിൽപ്പ(ജി.എച്ച്.എസ്.എസ്.വടുവൻചാൽ) ആതിര അപ്പുകുട്ടൻ( ജി.എച്ച്.എസ്.എസ്.കാട്ടിക്കുളം)

ജൂനിയർ ഗേൾസ് പോൾവാൾട്ട്- വി.എസ്.നന്ദന( ജി.എം.ആർ.എസ് കൽപ്പറ്റ) ഇ.വി.ആദിത്യ(ജി.എച്ച്.എസ്.മീനങ്ങാടി) എൻ.വി.ദേവനന്ദ( ജി.എംആർ.എസ്.കൽപ്പറ്റ)

സീനിയർഗേൾസ് പോൾവാൾട്ട്- പി.അഖില( ജി.എം.ആർ.എസ്.കൽപ്പറ്റ) ഇ.എം.ദിൽഷദിനേഷ്(ജി.എം.ആർ.എസ്.കൽപ്പറ്റ)

ജൂനിയർ ഗേൾസ് ട്രീപ്പിൾജമ്പ്- സി.എസ്.അഫിദ( ജി.വി.എച്ച്.എസ്.മാനന്തവാടി) എ.കെ.ഐശ്വര്യ(ജി.എച്ച്.എസ്.എസ്.മീനങ്ങാടി)റിഫ ഷെറിൻ( ജി.എച്ച്.എസ്.എസ്.വടുവൻചാൽ)

ജൂനിയർ ബോയ്സ് പോൾവാൾട്ട്- എ.എം.ദേവനന്ദ( ജി.എച്ച്.എസ്.മീനങ്ങാടി) റിൻസ്‌റെജി(ജി.എച്ച്.എസ്.തൃശ്ശിലേരി) നകുൽരാജ്(ജി.എച്ച്.എസ്.പടിഞ്ഞാറത്തറ)
സീനിയർ ബോയ്സ് പോൾവാൾട്ട്- വിജിൽ വിജയൻ(ജി.എച്ച്.എസ്.കാക്കവയൽ) പ്രജിത്ത് പ്രഭാകരൻ(എ.എം.എം.ആർ നല്ലൂർനാട്) വിനീഷ് തങ്കപ്പൻ( ജി.എച്ച്.എസ്.കല്ലൂർ)

സീനിയർ ബോയ്സ് 200-എസ്.ഷൈജു( ജി.എച്ച്.എസ്.അച്ചൂർ) കെ.വിനയക്(ജി.എച്ച്.എസ്.പനമരം)

ജൂനിയർ ബോയ്സ് 200-മണികണ്ഠൻ)ജി.എച്ച്.എസ്.കണിയാമ്പറ്റ)ആർ.ടി.ഷൈജുപ്രകാശ്(സി.എസ്.എച്ച്.വയനാട്)കെ.ജെ.ശ്രീരാജ്(ജി.എം.എച്ച്.എസ്.ചീരാൽ)

സബ് ജൂനിയർ ഗേൾസ് 200- അലൻടിനമരിയജോസഫ്( സി.എസ്.എച്ച്.വയനാട്) കെ.എസ്.അനാമിക( സെന്റ്‌തോമസ് എച്ച്.എസ്.നടവയൽ) എ.എച്ച്.അജിസസയൻ( ജി.എച്ച്.എസ്.മൂലങ്കാവ്)

സീനിയർബോയ്സ് ഡിസ്‌ക്കസ് ത്രോ- ലിയനാർഡോ( ജയശ്രിഎച്ച്.എസ്.കല്ലുവയൽ ) നവീൻജോർജ്(ഫാ.ജി.കെ.എം.കണിയാരം)എസ്.ആർ.ഗോകുൽപ്രസാദ്( ശ്രീനാരായണ പൂതാടി)

സീനിയർഗേൾസ് ഡിസ്‌ക്കസ്‌ത്രോ- എം.എ.അശ്വതി( ജി.എം.ആർ.എസ്.കൽപ്പറ്റ) ടി.ജിഷ്ണുപ്രിയ(ജി.എം.എച്ച്.എസ് വെള്ളമുണ്ട) അനിന്ദ്രറോസ് ജോർജ്(സെന്റ്‌മേരീസ് മുള്ളൻകൊല്ലി) സീനിയർ ഗേൾസ് ജാവലിൻത്രോ-നിത്യലൂർദ്(ജി.എച്ച്.എസ്. മീനങ്ങാടി) എ.സി.ജീന(ആർ.ജി.എം.ആർഎച്ച്.എസ് നൂൽപ്പുഴ) ടി.ജിഷ്ണുപ്രിയ(ജി.എം.എച്ച്.എസ്.വെള്ളമുണ്ട)

ജൂനിയർഗേൾസ് ജാവലിൻത്രോ- എം. ഐശ്വര്യ( ജി.എച്ച്.എസ്.മീനങ്ങാടി)കെ.ആർ.ഭാഗ്യ( ജി.എം.എച്ച്.എസ്.ചീരാൽ) ആതിര ചന്ദു(ജി.ടി.എച്ച്.എസ്.എടത്തന)