sukumar-azhikode-smaraka-

കോഴിക്കോട്: സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ പൊലീസ് ക്ലബ് ആഡിറ്റോറിയത്തിൽ കെ.മുരളീധരൻ എം.പി നിർവഹിക്കും.

അഴീക്കോട് കൃതികളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാഹിത്യക്യാമ്പുകൾ സംഘടിപ്പിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർമാൻ എ.കെ.ബി.നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകാതെ അഴീക്കോട് സ്മാരക പുരസ്കാരം ഏർപ്പെടുത്തും. നിരാലംബരായ സാഹിത്യകാരൻമാർക്ക് ട്രസ്റ്റ് സാമ്പത്തികസഹായം നൽകും.

വർക്കിംഗ് ചെയർമാൻ പി.ഗംഗാധരൻ നായർ, ജനറൽ സെക്രട്ടറി അറ്റക്കോയ പള്ളിക്കണ്ടി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.