jibin
ജിബിൻ

കുറ്റ്യാടി: നിർമ്മാണത്തൊഴിലാളിയായ പൂതംപാറ ചൂരണിയിലെ ആലയ്ക്കൽ ജിബിനിനെ (35) വീട്ടിനടുത്തുള്ള മഞ്ഞപ്പള്ളിത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നു ജോലിക്കിറങ്ങിയതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടിൽപാലം പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നു പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷം മൃതദേഹം പൂതമ്പാറ ലിറ്റിർ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

ഭാര്യ: ഷെറിൻ കുമ്പളമൂട്ടിൽ. ഏക മകൾ: എയ്ഞ്ചൽ. ആലയ്ക്കൽ ബേബി - ഫിലോമിന ദമ്പതികളുടെ മകനാണ്. സഹോദരി: ജിൻസി.