മാനന്തവാടി: വിമാനത്താവള റോഡിന് 24 മീറ്റർ വീതി എന്ന വ്യവസ്ഥയിൽ പട്ടണത്തിൽ ഇളവ് അനുവദിക്കണമെന്ന് 20 സംഘടനകൾ ചേർന്ന് രൂപം നൽകിയ വ്യാപാര സംരക്ഷണ ആക്‌ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലയോര ഹൈവെ
പ്രാവർത്തികമാക്കി റോഡ് വികസിപ്പിക്കാൻ സ്ഥലം സൗജന്യമായി വിട്ടു നൽകാൻ തയ്യാറാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. വ്യാപാര മേഖലയുടെ ആശങ്ക പരിഹരിച്ച് കൊണ്ട് വേണം റോഡ് വികസനം. അധികൃതർ വിളിച്ച ഡിപിആർ അവതരണ
യോഗത്തിന് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കും. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. തുളസിദാസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ ജനറൽ
സെക്രട്ടറി പി.വി. മഹേഷ്, എം.ആർ. സുരേഷ്, മാതാ ഉണ്ണി, കെ. ഫൗലാദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. ഉസ്മാൻ(ചെയർമാൻ) എം.ആർ. സുരേഷ്
(ജനറൽ കൺവീനർ) കെ. ഫൗലാദ് (ട്രഷറർ) സി.കെ. ശ്രീധരൻ, സി.കെ. സുജിത് (വൈസ് ചെയർമാൻ) കെ.പി. ശ്രീധരൻ, കെ. മുഹമ്മദ് ആസിഫ് ക്രൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.