കൽപ്പറ്റ: വൈത്തിരി ചുണ്ടേൽ ഒലിവുമല സ്വദേശിനിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മരിച്ച യുവതിയുടെ ഭർത്താവ് മുതിർന്ന നേതാവ് ഉൾപ്പടെയുള്ളവരുടെ പേരുകൾ പരാമർശിച്ച് പരാതി നൽകിയ സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടരുത്. കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടി വേണമെന്നും ആരോപണ വിധേയനായ നേതാവിന്റെ പാർട്ടി ഇക്കാര്യത്തിൽ നീതിക്കൊപ്പം നിന്ന് ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ പ്രവർത്തിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.