കോഴിക്കോട് : സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തെലങ്കാനക്ക് ജയം. പോണ്ടിച്ചേരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തെലങ്കാന പരാജയപ്പെടുത്തിയത്. ഏഴാംമിനിട്ടിൽ മനുപ്രസാദും 39ാം മിനിട്ടിൽ സുജയും 81ാം മിനിട്ടിൽ മുഹമ്മദ് അലിയും ഗോൾ സ്‌കോർ ചെയ്തു. ഈ ഗ്രൂപ്പിൽ കർണാടക നേരത്തെ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ജനുവരിയിൽ മിസോറമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ.