വടകര: ചോമ്പാല്‍ മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനില്‍ക്കുന്ന ഗാന്ധിജിയുടെ 150ാം ജന്മാവാര്‍ഷികവും, ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലിയും സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 65 കഴിഞ്ഞ ആദ്യകാല ലൈബ്രറി പ്രവര്‍ത്തകരെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബാലന്‍ പൊന്നാട അണിയിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്സന്‍ റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി നാണു അനുസ്മരണ പ്രഭാഷണം നടത്തി. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍, പ്രദീപ്‌ ചോമ്പാല, കെ പി ഗോവിന്ദന്‍, പി ബാബുരാജ്, വിരോളി അബ്ദുറഹിമാന്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‍ നടന്ന ഗാന്ധി സ്മരണയുടെ അനിവാര്യത എന്നാ വിഷയത്തില്‍ സെമിനാര്‍ നടത്തി. മനയത്ത് ചന്ദ്രൻ , ആര്‍ ബാലറാം, അഡ്വ. ഐ. മൂസ്സ, ഇ . പി ദാമോദരന്‍, എം .സി വടകര, പി. എം അശോകന്‍, കെ. വി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.