കുറ്റ്യാടി : സംസ്ഥാന യുവജക്ഷേമ ബോർഡ് മരുതോങ്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 14 മുതൽ 25 വരെ വിവിധ വാർഡുകളിൽ വച്ച് നടക്കും.
ചെസ്സ്, പഞ്ചഗുസ്തി, മത്സരങ്ങൾ നവംബർ 14 പശുക്കടവ്, ഷട്ടിൽ നവംബർ 15 മുണ്ടക്കുറ്റി, കായിക മത്സരങ്ങൾ നവംബർ 16 മുള്ളൻകുന്ന്, ക്രിക്കറ്റ്, രചനാമത്സരങ്ങൾ നവംബർ 17 അടുക്കത്ത്, ഫുട്‌ബോൾ നവംബർ 18 കള്ളാട്, വോളിബോൾ നവംബർ 19 പൈക്കാട്ടുമ്മൽ, കബഡി നവംബർ 20 പൂമരച്ചോട്ടിൽ മരുതോങ്കര, വടംവലി നവംബർ 21 മണ്ണൂര്, നീന്തൽ നവംബർ 22 മുള്ളൻകുന്ന്, കാർഷിക മത്സരങ്ങൾ നവംബർ 23 തുവ്വാ ട്ടപോ യിൽ, കലാമത്സരങ്ങൾ നവംബർ 24 മരുതോങ്കര സാംസ്‌കാരിക നിലയം. ഓവറോൾ നേടുന്ന ക്ലബ്ബിന് 10000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപയും 3000 രൂപയും വീതം ക്യാഷ് പ്രൈസ് നൽകുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
സ്‌പോർട്‌സ് ഗെയിംസ് എൻട്രികൾ നവംബർ 15 ന് മുൻപും,കലാ മത്സരങ്ങൾക്കുള്ള എൻട്രികൾ നവംബർ 20 ന് മുൻപും പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ബിപി പാറക്കൽ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. സ തി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെഎം സതി (ചെയർപേഴ്‌സൺ), സുനിൽ കെ പി (കൺവീനർ)