calicut-uni
calicut uni

എം.പി.എഡ് പരീക്ഷ
എം.പി.എഡ് രണ്ടാം സെമസ്റ്റർ (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 22-ന് ആരംഭിക്കും.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.സി.എ ഡിസംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയഫലം (തടഞ്ഞുവെക്കപ്പെട്ട) വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്, 2018 പ്രവേശനം മാത്രം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ് -8, എക്സാം-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 637 635 വിലാസത്തിൽ 30-നകം ലഭിക്കണം.

ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) 2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെ അപേക്ഷിക്കാം.

എൽ എൽ.എം ഒന്ന്, മൂന്ന് സെമസ്റ്റർ (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഫീസടച്ച് 23 വരെ രജിസ്റ്റർ ചെയ്യാം.

അവസാന വർഷ ബി.എച്ച്.എം.എസ് (2003 സ്‌കീം-2008, 09 പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും സാധാരണ ഫോമിൽ അപേക്ഷിക്കാം.