death
അഭിജിത്ത്

വടകര: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓര്‍ക്കാട്ടേരി തെരു പടിക്കല്‍ അഭിജിത്ത് (29) മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വിവാഹവീട്ടില്‍ നിന്നു മടങ്ങവെ പയ്യോളി കീഴൂരില്‍ വച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അന്ത്യം. രാധാകൃഷ്ണൻ - ശാന്ത ദമ്പതികളുടെ മകനാണ്. സഹോദരി: അഷിത. സംസ്‌കാരം ഇന്ന് രാവിലെ 8ന്.