death
.കെ.രാമുണ്ണിനായര്‍

വടകര: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവുമായിരുന്ന വില്യാപ്പള്ളി പുതുക്കുടി കെ.രാമുണ്ണി നായര്‍ (97) കണ്ണൂരില്‍ നിര്യാതനായി. റിട്ട. നേവി ഉദ്യോഗസ്ഥനും വില്യാപ്പള്ളി പഞ്ചായത്ത് സര്‍വിസ് സഹകരണ ബാങ്കിന്റെ സ്ഥാപക സെക്രട്ടറിയുമാണ്.

വില്യാപ്പള്ളി സുന്ദരകലാ സമിതിയുടെ സ്ഥാപകരിലൊരാളായ ഇദ്ദേഹം മേമുണ്ട ഹൈസ്‌കൂള്‍ മാനേജര്‍, വടകര സഹകരണ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, ബി.ഡി.സി മെമ്പര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ബി മേനോന്‍, അരങ്ങില്‍ ശ്രീധരന്‍, കെ ചന്ദ്രശേഖരന്‍, പി.ആര്‍ കുറുപ്പ്, കെ. കുഞ്ഞിരാമകുറുപ്പ്, വി.പി കുഞ്ഞിരാമകുറുപ്പ്, എം.കൃഷ്ണന്‍, കെ.കെ. രാഘവന്‍ എന്നിവരോടൊപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഭാര്യ: രയരോത്ത് ജാനകി അമ്മ (മണിയൂര്‍). മക്കള്‍: സുമ (റിട്ട.പ്രിന്‍സിപ്പല്‍,മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സുഷമ (ദുബായ്). മരുമക്കള്‍: വിനോദ് താട്ടത്തില്‍, ഇരിങ്ങല്‍ (റിട്ട.പ്രൊഫസര്‍,എസ്.എന്‍ പൊളിടെക്‌നിക്, കാഞ്ഞങ്ങാട്), സുരേഷ് കുറുപ്പ് (സോയില്‍ റിച്ച്, കണ്ണൂര്‍). സഹോദരങ്ങള്‍: പുതുക്കുടി കുഞ്ഞപ്പ നായര്‍ (തലശ്ശേരി), പരേതയായ കാവ അമ്മ (കുരിക്കിലാട്).