കൽപ്പറ്റ: അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കർ ആവശ്യപ്പെട്ടു. എല്ലാ മതവിഭാഗങ്ങൾക്കും സ്വീകാര്യമായ നിലപാടാണ് അയോധ്യ വിധിയിൽ സുപ്രീം കോടതി സ്വീകരിച്ചത്. വിധിയെ ഹിന്ദു, മുസ്ലീം പണ്ഡിതരും മതമേലധ്യക്ഷന്മാരും അംഗീകരിച്ചതുമാണ്. എന്നിട്ടും രാജ്യത്തെവിടെയുമില്ലാത്ത പ്രതിഷേധം കേരളത്തിൽ നടത്താനിറങ്ങിയവരുടെ ലക്ഷ്യം വർഗ്ഗീയ കലാപമാണ്. പ്രതിഷേധവിളംബരം എന്ന പേരിൽ സുപ്രീം കോടതിക്കെതിരെ തെരുവിലിറങ്ങിയ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ സഹായിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിച്ചതെന്നുംപെറ്റി കേസെടുത്ത് പ്രതികളെ വിട്ടയച്ചത് പ്രതിഷേധാർഹമാണെന്നും സജി ശങ്കർ പറഞ്ഞു.