calicut-uni
calicut uni

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ മലയാളം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

ബി.കോം/ബി.ബി.എ പരീക്ഷ
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ പരീക്ഷയ്ക്ക് കോഹിനൂർ ഐ.ഇ.ടി പരീക്ഷാകേന്ദ്രമായി ഹാൾ ടിക്കറ്റ് ലഭിച്ച പരീക്ഷാർത്ഥികൾ അതേ ഹാൾടിക്കറ്റുമായി സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാ അപേക്ഷ
എം.എഡ് ഒന്ന്, മൂന്ന് സെമസ്റ്റർ (2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് 25 വരെ രജിസ്റ്റർ ചെയ്യാം.

മൂല്യനിർണയ ക്യാമ്പ് നീട്ടി

ഒമ്പതാം സെമസ്റ്റർ ബി.ബി.എ - എൽ എൽ.ബി (പഞ്ചവത്സരം) അഞ്ചാം സെമസ്റ്റർ എൽ എൽ.ബി (ത്രിവത്സരം യൂണിറ്ററി) പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് 13, 14 തിയതികളിലേക്ക് കൂടി നീട്ടി. ഈ ദിവസങ്ങളിൽ സർവകലാശാലയ്ക്ക് കീഴിലെ ലാ കോളേജുകളിൽ റഗുലർ ക്ലാസുണ്ടാവില്ല.

സൈക്ലിംഗ് ടെസ്റ്റ്
എൻ.എസ്.എസ് - ഇ.ടി.ഐ വിഭാഗത്തിൽ സ്വീപ്പർ / പ്യൂൺ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള സൈക്ലിംഗ് ടെസ്റ്റ് 18 മുതൽ 25 വരെ വിവിധ ബാച്ചുകളിലായി രാവിലെ 9ന് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രായോഗിക പരീക്ഷയ്ക്ക് സൈക്കിളുമായി ഹാജരാകണം.