കൽപ്പറ്റ: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.ടി സിദ്ദിഖ് പ്രസ്താവനയിൽ പറഞ്ഞു. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് പള്ളി തകർത്തത് നിയമ വിരുദ്ധമാണെന്ന് കോടതി വിധിയിൽ തന്നെ പറയുന്നുണ്ട്. നാടിന്റെ ശാന്തിയും സമാധാനവും സൗഹാർദ്ദവും തകർക്കുന്നതിനെതിരെ പോപുലർ ഫ്രണ്ട് പ്രതിഷേധം തുടരുമെന്നും സിദ്ദീഖ് പറഞ്ഞു.