മുക്കം: ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും കേരളത്തിലെ അനാഥശാലകളിൽ പഠിക്കാൻ അവസരം വേണമെന്ന ആവശ്യം ന്യായമാണെന്നും അത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഈ ആവശ്യം നേടാൻ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുക്കം മുസ്ലിം അനാഥശാലയിൽ പുതുതായി നിർമ്മിച്ച വയലിൽ വീരാൻ കുട്ടി ഹാജി മെമ്മോറിയൽ ഗേൾസ് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയതിന്റെ പേരിൽ ഉണ്ടായ കേസിൽ ഇപ്പോൾ അനാഥശാലയ്ക്ക് അനുകൂലമായി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനാഥശാല പ്രസിഡന്റ് വി.ഉമർകോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ഇ.മോയിമോൻ ഹാജി ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രസിഡന്റ് ഇ.എ.മൊയ്തീൻ ഹാജി, ട്രഷറർ വി.മോയി ഹാജി, സെക്രട്ടറി സി.മൂസ മാസ്റ്റർ, റെഡ്ക്രസൻറ് ചെയർമാൻ വി.മരക്കാർ മാസ്റ്റർ എന്നിവർ സംസാരിച്ചു. വി.ഷാഫി ഹാജി, വി.ഹസ്സൻ, കെ.ടി.ബീരാൻ ഹാജി, എ.എം.അഹമ്മദ്കുട്ടി ഹാജി, വി.അബ്ദുൽ കലാം എന്നിവരും സംബന്ധിച്ചു. സെക്രട്ടറി വി.അബ്ദുള്ള ക്കോയ ഹാജി സ്വാഗതവും വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി ഹാജി നന്ദിയും പറഞ്ഞു.