കൽപ്പറ്റ: ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയും സാമൂഹ്യ രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവവുമായ എം.എ.മുഹമ്മദ് ജമാലിന് ഖാഇദെ മില്ലത്ത് ഫൗേണ്ടേഷന്റെ നേതൃത്വത്തിൽ സ്‌നേഹാദരമർപ്പിച്ചു. ഡോ.ശശി തരൂർ എം.പി ഉപഹാരം നൽകി. പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
കനിമൊഴി എം.പി, കൽപ്പറ്റ നാരായണൻ, ചന്ദ്രിക പത്രാധിപർ സി.പി സൈതലവി, ഉസ്മ നഹീദ് മുംബൈ എന്നിവർ പ്രഭാഷണം ന
ടത്തി. സമാപനസമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ എം.കെ മുനീർ എം.എൽ.എ, പി പി എ കരീം, കെ കെ അഹമ്മദ് ഹാജി, സി മമ്മൂട്ടി
എംഎൽഎ, കെ എം ഷാജി, യഹ്യാഖാൻ തലക്കൽ, സലിം മേമന, എം സി എം ജമാൽതുടങ്ങിയവർ ആശംസകളർപ്പിച്ചു.