മുക്കം: അറിവും അനുഭവങ്ങളും പ്രായോഗികമായി പകര്‍ന്നു നല്‍കുക, നൂതന സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസം ആസ്വാദ്യകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മുക്കം നെല്ലിക്ക പറമ്പ്ഗ്രീന്‍ വാലി പബ്ലിക് സ്‌കൂളിൽ ദ്വിദിന എക്‌സിബിഷന്‍ "ക്രസന്റോ 2019" തുടങ്ങി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി മാറാന്‍ ഗ്രീന്‍വാലി പബ്ലിക് സ്‌കൂളിന് സാധിക്കുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക സമുദ്ധാരണത്തിനും രാഷ്ട്ര പുരോഗതിക്കും പ്രയോജനപ്പെടുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍വാലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന ചാരിറ്റി സൊസൈറ്റി ഗ്രീന്‍കെയര്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസലാമിയ്യ പ്രിന്‍സിപ്പൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.ബുഷ്‌റ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍, ജില്ല പഞ്ചായത്ത് അംഗം സികെ കാസിം,എംടി അഷ്‌റഫ്, ജി.അബ്ദുല്‍ അക്ബര്‍, കെ സജ്ജാദ്, സി അബ്ദുല്‍ ഹമീദ് , കെ ടി മന്‍സൂര്‍, സി.നൗഷാദ്, ഷിജു നായര്‍ എന്നിവർ സംസാരിച്ചു. സ്‌നേഹ ഭവനം പദ്ധതിക്കുള്ള ഭക്ഷ്യമേളയാണു എക്‌സിബിഷനിലെ പ്രധാന ആകർഷകം. രക്ഷിതാക്കളുടെ മേല്‍ നോട്ടത്തിലാണു ഈ ഭക്ഷ്യമേള. കുട്ടികള്‍ക്കായി നടത്തിയ പ്രത്യേക പരിപാടിയില്‍ ജൈസല്‍ പരപ്പനങ്ങാടി ക്ലാസ്സടുത്തു. വിവിധമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പ്രമുഖ ഫുട്‌ബോള്‍ താരം ഹബീബ് റഹ്മാന്‍ അവാര്‍ഡ് ദാനം നടത്തി. ഡോ. നിതീഷ് ജേക്കബ് അവലോകനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ ഭക്ഷ്യമേള സന്ദര്‍ശിക്കാനും പ്രദർശനം കാണാനും അവസരമുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.