ഒന്നാം വേദിയായ സബർമതിയിൽ നടന്ന എച്ച് എസ് എസ് വിഭാഗം മൂകാഭിനയത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾ പരാതിയുമായി രംഗത്തെത്തി. മത്സരിക്കുന്നതിനിടെ ആണി തറച്ച് മുഹമ്മദ് ഇർഫാൻ, അഫ്സൽ റഹ്മാൻ എന്നീ കുട്ടികൾക്ക് പരിക്കേറ്റു. പിണങ്ങോട് ഡബ്ല്യു എച്ച് എസ് സ്‌കൂളിലെ പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. അധികൃതരുടെ അശ്രദ്ധ കാരണം തങ്ങളുടെ കഷ്ടപ്പാടിന് വിലയില്ലാതായെന്ന മനോവിഷമത്തിൽ ആണ് മത്സരാർത്ഥികൾ. മുറിവിന്റ വേദനയെക്കാൾ വലുതാണ് തങ്ങൾക്ക് ഉണ്ടായ അനുഭവം എന്ന് മത്സരാർത്ഥികൾ പറയുന്നു. പരാതി നൽകാൻ ഒരുങ്ങുകയാണ് ഈ വിദ്യാർഥികൾ.