പടിഞ്ഞാറത്തറ: പ്രളയ ദുരന്തത്തിന്റെ നേർകാഴ്ച്ചയായ പുത്തുമലയോട് ചേർന്നുള്ള വെള്ളാർമല ജി.എച്ച്.എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തി. മഴ കൊണ്ടുപോയ നല്ലോർമ്മകളുടെ വേദന മറന്ന് അവർ ഒരുമിച്ച് വഞ്ചി തുഴഞ്ഞു. ഇനി സംസ്ഥാന തലത്തിലേക്ക്. കലോത്സവത്തിൽ വഞ്ചിപ്പാട്ട് ഉൾപ്പെടുത്തിയ 2012 മുതൽ മലയാള അദ്ധ്യാപകനായ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ജില്ലാ കലോത്സവത്തിന് എത്താറുണ്ട്. സംസ്ഥാന തലത്തിൽ യോഗ്യത നേടാറുമുണ്ട്.
നിദാ തെസ്‌ലിൻ, നിത്യ, അനന്യ, പി.അമ്മു, ഭാഗ്യശ്രീ നിത്യ രാജേന്ദ്രൻ, ആദിത്യ, ബിസ്മിത, അനഘ,അമൃത എന്നിവരാണ് സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്.