വടകര: മടപ്പള്ളി റെയിൽവേ അടിപ്പാതയ്ക്കടുത്തു വെച്ച് ട്രെയിൻ തട്ടി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആദിത്യ (13) മരിച്ചു. മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരൻ ഒഞ്ചിയം പുത്തൻപുരയിൽ സുനിൽ കുമാറിന്റെയും പ്രജിതയുടെയും മകളാണ്. സഹോദരൻ: നിവേദ്.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. സ്കൂൾ വിട്ട് മടങ്ങവെ ട്രെയിൻ തട്ടി താഴേക്ക് വീണ ആദിത്യയ്ക്ക് തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. ആന്തരികരക്തസ്രാവത്തെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
മൃതദേഹം മടപ്പള്ളി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ആദരസൂചകമായി സ്കൂളിന് ഇന്നലെ അവധി നൽകി.