ബാലുശ്ശേരി: മൂന്ന് ദിവസങ്ങളിലായി കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ജി ജി എച്ച് എസ് എസ് ബാലുശ്ശേരി, ജി എച്ച് എസ് എസ് കോക്കല്ലൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഹയർക്കെണ്ടറി വിഭാഗത്തിൽ ജി എച്ച് എസ് എസ് കോക്കല്ലൂർ , ജി ജി എച്ച് എസ് എസ് ബാലുശ്ശേരി , എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ എ യു പി എസ് ഉള്ളിയേരി ഒന്നാം സ്ഥാനവും എ യു പി എസ് ചീക്കിലോട് , എ യു പി എസ് പി സി പാലം എന്നിവർ രണ്ടാം സ്ഥാനവും എസ് എം എം എ യു പി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ എ യു പി എസ് പി സി പാലം ഒന്നാം സ്ഥാനവും , എസ് എം എം എ യു പി എസ് ശിവപുരം , എ യു പി എസ് ചീക്കിലോട് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല കെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത ഗാനം രചിച്ച സുനിൽ കുമാർ തിരുവങ്ങൂരിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു , ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല എന്നിവർ വിജയികൾക്ക് സമ്മാനദാനം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം രഘുനാഥ് , 'ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വേലായധൻ നായർ , പി മധുസൂദനൻ , സുരേഷ് ബാബു കെ , ബീന കളരിക്കൽ , ഫസൽ പാലങ്ങാട് , എന്നിവർ സമ്മാനവിതര'ണം നടത്തി. 'നരേന്ദ്രബാബു കെ കെ , സി 'മാധവൻ , എം ആർ അനിൽ കുമാർ , ബി സി കണാരൻ , ഒ കെ ലോഹിതാക്ഷൻ മധുസൂദനൻ , ശിവദാസൻ ഒ .കെ , അബ്ദുൽ കാസിം എ , നൗഷാദ് എൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി സി ശശികുമാർ സ്വാഗതവും സുനിൽ ദത്ത് എ വി നന്ദിയും പറഞ്ഞു.