തലപ്പുഴ: അതിജീവനത്തിൽ പടുത്തുയർത്തിയ മക്കിമല ഗവൺമെന്റ് എൽപി സ്‌കൂളിലെ കുരുന്നുകൾ ഭിന്നശേഷി വിദ്യാർത്ഥിയുടെ വീട്ടിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദർശിന്റെ വീട്ടിലേക്ക് സ്‌കൂളിൽ നിന്ന് ശിശുദിനറാലി നടത്തി. ചങ്ങാതിക്കൂട്ടത്തിന്റെ സ്‌നേഹത്തിൽ ആദർശും കുടുംബവും ആഹ്ലാദത്തിലായി. സമ്മാനങ്ങളുമായെത്തിയ സഹപാഠികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
സ്‌കൂൾ ഹെഡ്മാസ്റ്റർ ബോബി എസ് റോബർട്ട്, പിടിഎ പ്രസിഡന്റ് സദാശിവം, അദ്ധ്യാപകരായ സതീദേവി, മാനന്തവാടി ബി ആർസിയിലെ റിസോഴ്സ് അദ്ധ്യാപകരായ എം ഇബ്രാഹിം, ജിഷമാത്യു എന്നിവർ സംബന്ധിച്ചു.