അപ്പീലുമായി വന്ന് സംസ്ഥാന തലത്തിലേക്ക്
ഹൈസ്‌കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ആൽഫിയ ആന്റണി. ഉപജില്ലാ മത്സരത്തിൽ നിന്ന് അപ്പീലുമായെത്തി ആറ് മത്സരാർത്ഥികളെ പിന്തള്ളിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന ആൽഫിയ എൽ.കെ.ജി മുതൽ നൃത്തം അഭ്യസിച്ചുവരുന്നു. പിന്തുണ നൽകി അധ്യാപകർ കൂടിയായ മാതാപിതാക്കൾ ആന്റണിയും, റെജി ആന്റണിയും ഒപ്പമുണ്ട്.
ഭൂസമരം നാടകം ഒന്നാമത്
സബ്ബ് ജില്ലയിൽ നിന്ന് അപ്പിലിലൂടെ വന്ന് ജില്ലാ കലോത്സവത്തിലെ നാടകാസ്വാദകർക്ക് മികച്ച നാടകവും മികച്ച നടനെയും നടിയെയും സമ്മാനിച്ച് ജി.വി.എച്ച്.എസിലെ അഭിനയ താരങ്ങൾ.
മികച്ച നടനായി ഹരിശരണും മികച്ച നടിയായി ബി ആദിത്യ ദാസും തിരഞ്ഞെടുക്കപ്പെട്ടു. ഭൂസമരം അടിസ്ഥാനമാക്കിയ നാടകമായ 'ഓള് ' ആണ് ഇവർ അവതരിപ്പിച്ചത്.
വി.ആർ . ദേവചന്ദ്ര, അശ്വൻ രാജേഷ്, എസ്.അരവിന്ദ് ദേവ്, ബേസിൽ ജാക്ക്സൺ, കെ.ശ്രീലക്ഷ്മി, സി. ആർ കൃഷ്ണപ്രിയ, അർജ്ജുൻ രാജ് , ഇയാൻ ജോയി എന്നിവരാണ് മറ്റ് അഭിനേതാക്കൾ