കൽപ്പറ്റ: മരണകാരണമാകുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) രോഗത്തിന്റെ സൗജന്യ നിർണ്ണയ ക്ലിനിക് 17ന് ഞായറാഴ്ച മീനങ്ങാടി പനമരം റോഡിലെ ആരോഗ്യ പോളി ക്ലിനിക്കിൽ നടക്കും. 800 രൂപ ചെലവ് വരുന്ന ശ്വാസകോശ രോഗ നിർണ്ണയ ടെസ്റ്റായ സ്‌പൈറോമെട്രി, ബ്രീത്തോമീറ്റർ എന്നിവ സൗജന്യമായി ചെയ്ത് കൊടുക്കും.
നവംബർ 20 ലോക സി.ഒ.പി.ഡി. ദിനത്തോടനുബന്ധിച്ചാണ് 17ന് സൗജന്യ രോഗനിർണ്ണയ ക്ലീനിക്ക് നടത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചിൽ വിസിലടിക്കുന്നതുപോലെയുള്ള ശബ്ദത്തോടെയുള്ള
ശ്വാസ്വാച്ഛ്വാസം, അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടൽ, കഫക്കെട്ട്,
ന്യൂമോണിയ, പുകവലികൊണ്ടുണ്ടാകുന്ന രോഗം, നടക്കുമ്പോൾ അല്ലെങ്കിൽ കയറ്റം കയറുമ്പോഴുള്ള കിതപ്പ്, ശ്വാസമുട്ടൽ,
ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, തുമ്മുമ്പോൾ തുടർച്ചായി പത്ത് പതിനഞ്ച് തവണ നീണ്ടുനിൽക്കുക,ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവർ സി.ഒ.പി.ഡി. ചികിത്സ നടത്തണം.
പുകവലിയാണ് സി.ഒ.പി.ഡി.യുടെ ഒരു പ്രധാന
കാരണമെങ്കിലും വായുമലിനീകരണം, രാസവസ്തുക്കളുടെ പുക, പൊടി തുടങ്ങി ശ്വാസകോശങ്ങൾക്ക് പ്രകോപനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കവും സി.ഒ.പി.ഡി ഉണ്ടാക്കാം. അടുപ്പിൽ നിന്നും ജൈവപിണ്ഡങ്ങളിൽ നിന്നുള്ള പുകയും ഇതിന് കാരണമാകും. സാധാരണ 40
വയസ്സിന് താഴെയുള്ളവരിൽ രോഗം കണ്ടെത്താറില്ല. 45 വയസ്സിന്
മുകളിലുള്ളവർക്കാണ് രോഗം കൂടുതലായി ഉണ്ടാകുന്നത്.