a
വാഹന പ്രചരണ ജാഥ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് നരിക്കുനിയിൽ ഉദ്ഘാടനം നിർവഹിക്കുന്നു

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി വാഹന പ്രചരണ ജാഥ നടത്തി. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡണ്ട് എം.വി അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് സി.ജെ ടെന്നിസൺ ,ജില്ല സെക്രട്ടറി അമീർ മുഹമ്മദ് ഷാജി, കെ.നാരായണൻ നായർ, പി.ടി.എ ലത്തീഫ് ,എ.കെ.അബ്ദുള്ള, എ.കെ.മുഹമ്മദലി, ഷംസുദ്ധീൻ, മുർത്താസ് എന്നിവർ സംസാരിച്ചു