കോഴിക്കോട്: യുണൈറ്റഡ് ഡ്രമാറ്റിക് അക്കാഡമിയുടെ സ്ഥാപക അംഗവും സിനിമാ, നാടക നടനുമായിരുന്ന കെ.ടി.സി അബ്ദുള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് സംവിധായകൻ കമലിനെ തിരഞ്ഞെടുത്തു. നാളെ 5.30 ന് ഹോട്ടൽ അളകാപുരിയിൽ എം.ടി. വാസുദേവൻ നായർ പുരസ്‌കാരം സമർപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.വി. ഗംഗാധരൻ ചെയർമാനായ അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ചടങ്ങിൽ മാമുക്കോയ അദ്ധ്യക്ഷത വഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിജയൻ കാരന്തൂർ, പി.പി. ജയരാജ് എന്നിവർ ചേർന്ന് 'എട്ടുകാലിയും തൊട്ടാലൊട്ടിയും' ലഘുനാടകം അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡോ. കെ മൊയ്തു, കെ.പി. അബൂബക്കർ, എം. ഷാഹുൽ ഹമീദ്, സി. രമേഷ്, പി. ഗംഗാധരൻ എന്നിവർ പങ്കെടുത്തു.