കോഴിക്കോട്: ശബരിമലയിൽ ആക്ടിവിസ്റ്റുകൾ ആചാര ലംഘനത്തിന് ശ്രമിച്ചാൽ തടയുമെന്ന് അയ്യപ്പ ധർമസേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശബരിമലയിൽ പ്രവർത്തകർ ക്യാമ്പ് ചെയ്യുന്നുണ്ട്. സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ചല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനം. അടുത്ത മണ്ഡലകാലത്ത് തീർത്ഥാടന ബഹിഷ്‌ക്കരണം, കാണിക്ക ചാലഞ്ച് ഉൾപ്പടെ നടത്തുമെന്നും ഇവർ അറിയിച്ചു. വേട്ടക്കാരനെ സഹായിക്കുകയും ഇരയോടൊപ്പം നിൽക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പാർട്ടി നയം വ്യക്തമാക്കണം. എരുമേലിയിൽ അന്നദാനം നടത്തുമെന്നും ഇവർ അറിയിച്ചു .വാർത്താസമ്മേളനത്തിൽ ദേശീയ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത്, സുനിൽ വളയംകുളം, സുമേഷ് പേരാമ്പ്ര എന്നിവർ പങ്കെടുത്തു.