കോഴിക്കോട് : ജപ്പാനിൽ ഹയർ സെക്കൻഡറി പഠനത്തിന് ഒയിസ്ക ഇൻറർനാഷണൽ സ്കോളർഷിപ് നൽകുന്നു. 2003 മാർച്ച് 31 നു മുൻപ് ജനിച്ച, 2020 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

ഒൻപതാം ക്ലാസ്സിൽ നേടിയ മാർക്ക്, സ്കൂളിൽ വിവിധ രംഗങ്ങളിൽ പ്രവർത്തന മികവ്, എന്നിവയുടെയും, ജപ്പാൻ ഒയിസ്ക അക്കാഡമിയിൽ നിന്നു വരുന്ന അദ്ധ്യാപകർ നടത്തുന്ന ഇൻറർവ്യൂവിൻെറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ടു വർഷ ഹയർ സെക്കൻഡറി പഠനത്തിൻെറ എല്ലാ ചെലവുകളും ഒയിസ്ക ജപ്പാൻ വഹിക്കും.

താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഒൻപതാം ക്ലാസ്സിൽ നേടിയ മാർക്ക്, സ്കൂളിൽ വിവിധ രംഗങ്ങളിൽ പ്രവർത്തന മികവ് തെളിയിക്കുന്ന രേഖകൾ, കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം നവംബർ 25-നു മുമ്പായി ഡയറക്ടർ, ഒയിസ്ക യൂത്ത് സെൻറർ, യു.കെ.എസ് റോഡ്, കോഴിക്കോട് -673001. എന്ന വിലാസത്തിൽ അപേക്ഷിക്കുക.

വിവരങ്ങൾക്ക് : 0495 27601 40, : 9037423 132