കോഴിക്കോട്: നടുവണ്ണൂർ വോളിബോൾ അക്കാഡമിയുടെ നിർമാണോദ്ഘാടനം 18 ന് വൈകീട്ട് മൂന്നിന് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. തൊഴിൽ- എക്സൈസ് വകുപ്പ്മന്ത്രി ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എം.കെ രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും.