കുറ്റ്യാടി: ഇന്ന് മുതൽ 24 വരെ കുറ്റ്യാടി എടത്തിൽ ആദം മാസ്റ്റർ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഫാസ് കുറ്റ്യാടിയുടെ നേതൃത്വത്തിൽ നടക്കുന്ന കോഴിക്കോട് ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരം നടക്കും. കുന്നുമ്മൽ കുഞ്ഞമ്മദ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടക്കുന്ന മത്സരത്തിൽ പതിനാറ് പുരുഷ ടീമുകളും അഞ്ച് വനിതാ ടീമുകളും മാറ്റുരയ്ക്കും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് അന്തർദേശീയ വോളിബോൾ താരം ജോബി ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ചെയർമാൻ സി.എൻ ബാലകൃഷ്ണൻ, എ.സി അബ്ദുൾ മജീദ്, കാവിൽ കുഞ്ഞബ്ദുള്ള, പി.കെ നവാസ്, സി എച്ച് ഷെറിഫ്, സതീശൻ, അനസ് വി.വി, പി.കെ ഹമീദ്, ജമാൽ പൊതുകുനി, കേളോത്ത് റഷീദ്, പി മുസ്തഫ എന്നിവർ വ്യക്തമാക്കി.