കോഴിക്കോട്: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കൾക്ക് കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ചു തീർക്കുമ്പോൾ നാല് ശതമാനം റവന്യൂ റിക്കവറി ചാർജ്ജ് ഇനത്തിൽ ഇളവ് ലഭിക്കും. ഇതിന് പുറമേ കോർപ്പറേഷനും രണ്ട് ശതമാനം പിഴപ്പലിശ ഇളവ് നൽകും. നോട്ടീസ് ചാർജ്ജും ഈടാക്കില്ല. 2020 മാർച്ച് 31 വരെ ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനായി ജില്ലാ/സബ് ജില്ലാ ഓഫീസുകളിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. സർക്കാർ ഉത്തരവ് അനുസരിച്ച് കോർപ്പറേഷൻ ഗുണഭോക്താക്കൾക്ക് നൽകുന്ന ഈ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോർപ്പറേഷൻ ചെയർമാൻ ബി രാഘവൻ, മാനേജിംഗ് ഡയറക്ടർ ഡോ എം.എ നാസർ എന്നിവർ അറിയിച്ചു.